മഹാനായ മുഹമ്മദ് നബി (സ )മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങള്‍ കാണുക. * മതം ഗുണകാഷയാകുന്നു. * മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്. * കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല. * വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്. * വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം. * ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്. * നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്. * നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്. * നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്. * മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്. * നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം. * ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.. * ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം. * പരസ്പരം കരാറുകള്‍ പലിക്കണം. * അതിഥികളെ ആദരിക്കണം. * അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്. * ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്. * തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും. * വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍. * അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക. * ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല. * മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല. * നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്. * ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹമോചനം. * നിങ്ങള്‍ കഴിയുന്നതും വിവഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവസിംഹാസനം പോലും വിറക്കും * സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. * ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും. * ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗരാജ്യത്തേക്കടുപ്പിക് കും. * അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും. * സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്. * ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്. * ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്. * മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്. * കോപം വന്നാല്‍ മൌനം പാലിക്കുക. * നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്. * മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്. * നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക. * നിങ്ങള്‍ക്ക് ലച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്. * മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല. * ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും. * തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും * ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്. * മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു. * പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു * പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും. * മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം. * സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല. * പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്. --
ജനപ്രിയ പോസ്റ്റുകള്‍
-
കായലും പുഴകളും ചെറു- തോടുകളുമൊഴുകും കേരളമെത്ര സുന്ദരമെന്നു പാടി പുകഴ്ത്തിയ വിഡ്ഢിയാര് കാമദാഹം തീര്‍ത...
-
കടുവയെ പിടിക്കാന്‍ ഇറങ്ങിയ 'കിടുവ'കള്‍ പിടിച്ചതു പുലിവാല് കടുവയെ കണ്ടെന്ന് ആരോ ഫോണ്‍ വിളിച്ചറിച്ച...
-
അംബിളി പെണ്ണിന്റെ സൌന്ദര്യവും അംബലപ്പൂവിന്റെ പരിശുധിയോടും കൂടി നനുത്ത നിലാവ് ഭൂമിയില്‍ പെയ്തിറങ്ങിയത് പോലെ എന്റെ മനസ്സിലേക്ക് കടന്നു വന...
-
പ്രിയപ്പെട്ടവര്‍ക്ക് എസ്എംഎസ് അയക്കാന്‍ ഒരുപാട് ആലോചിക്കാന്‍ സമയമില്ലതവര്കും ചിന്ത മണ്ഡലത്തില്‍ വൈറസ് കയറിയവര്‍ക്കും ഒരു ഉത്തമ സഹായി മലയ...
-
മഹാനായ മുഹമ്മദ് നബി (സ ) മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങള്‍ കാണുക. * മതം ഗുണകാഷയാകുന്നു. * മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്. * ക...
2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച
മഹാനായ മുഹമ്മദ് നബി (സ )മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ