ജനപ്രിയ പോസ്റ്റുകള്‍‌

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

മഹാനായ മുഹമ്മദ് നബി (സ )മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങള്‍.


മഹാനായ മുഹമ്മദ് നബി (സ )മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങള്‍ കാണുക. * മതം ഗുണകാഷയാകുന്നു. * മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്. * കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല. * വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്. * വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം. * ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്. * നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്. * നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്. * നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്. * മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്. * നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം. * ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.. * ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം. * പരസ്പരം കരാറുകള്‍ പലിക്കണം. * അതിഥികളെ ആദരിക്കണം. * അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്. * ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്. * തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും. * വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍. * അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക. * ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല. * മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല. * നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്. * ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹമോചനം. * നിങ്ങള്‍ കഴിയുന്നതും വിവഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവസിംഹാസനം പോലും വിറക്കും * സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. * ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും. * ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തേക്കടുപ്പിക്കും. * അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും. * സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്. * ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്. * ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്. * മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്. * കോപം വന്നാല്‍ മൌനം പാലിക്കുക. * നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്. * മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്. * നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക. * നിങ്ങള്‍ക്ക് ലച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്. * മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല. * ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും. * തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും * ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്. * മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു. * പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു * പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും. * മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം. * സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല. * പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്. --

2011 ജൂലൈ 19, ചൊവ്വാഴ്ച

മലയാളം ടെക്സ്റ്റ്‌ എസ് എം എസ്

പ്രിയപ്പെട്ടവര്‍ക്ക്‌ എസ്എംഎസ് അയക്കാന്‍ ഒരുപാട് ആലോചിക്കാന്‍ സമയമില്ലതവര്കും ചിന്ത മണ്ഡലത്തില്‍ വൈറസ്‌ കയറിയവര്‍ക്കും ഒരു ഉത്തമ സഹായി

മലയാളം ടെക്സ്റ്റ്‌ എസ് എം എസ്

2011 മേയ് 29, ഞായറാഴ്‌ച

കൗതുക വാര്‍ത്തകള്‍


കടുവയെ പിടിക്കാന്‍ ഇറങ്ങിയ 'കിടുവ'കള്‍ പിടിച്ചതു പുലിവാല്‌                           
കടുവയെ കണ്ടെന്ന്‌ ആരോ ഫോണ്‍ വിളിച്ചറിച്ചതിനെത്തുടര്‍ന്ന്‌ രംഗത്തിറങ്ങിയതായിരുന്നു ഇംഗ്ലണ്ടിലെ പോലീസ്‌. ഹെലികോപ്‌റ്ററുകളും ആയുധധാരികളായ സുരക്ഷാസൈനികരെയും കടുവയെ കണ്ടെന്ന്‌ പറഞ്ഞ സ്‌ഥലത്ത്‌ പോലീസ്‌ വിന്യസിപ്പിച്ചു. സമീപത്തുള്ള മൃഗശാലയില്‍നിന്നു രക്ഷപെട്ടതാവാം ഈ കടുവയെന്നു കരുതിയ പോലീസ്‌ സഹായത്തിനായി മൃഗശാലാ ആധികൃതരെയും വിളിച്ചുവരുത്തി. 

ഒടുവില്‍ തോക്കുകളും വമ്പന്‍ വലകളുമായി കടുവയെ കൂട്ടിലാക്കാന്‍ സമീപിച്ച പോലീസ്‌ കണ്ടതോ ഒരു കളിപ്പാവയേയും. യഥാര്‍ഥ കടുവയുടെ വലുപ്പത്തിലുള്ള പാവയെയാണ്‌ പോലീസിനു കണ്ടെത്താനായത്‌. ഹാംഷെയറിലെ ഹെഡ്‌ജ് എന്‍ഡിലാണ്‌ സംഭവം. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി സമീപവാസികളോട്‌ വീടുകളില്‍നിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ പോലീസ്‌ അറിയിച്ചിരുന്നു. ഒടുവില്‍ കടുവകിടന്ന സ്‌ഥലം വളഞ്ഞ പോലീസ്‌ കടുവയെ ഓടിച്ചു വലയില്‍ കുടുക്കാനായി വെടിപൊട്ടിക്കുകയായിരുന്നു. 

വെടിയൊച്ച കേട്ടിട്ടും കടുവ കുലുങ്ങാത്തതിനെ തുടര്‍ന്ന്‌ പോലീസിനു സംശയം തോന്നുകയായിരുന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ പാവക്കടുവയാണിതെന്ന്‌ പോലീസിനു മനസിലായത്‌. ആരുകണ്ടാലും യഥാര്‍ഥ കടുവയെ വെല്ലുന്ന പാവക്കടുവയായിരുന്നു ഇത്‌. ഒടുവില്‍ കളിപ്പാവയേയും വേട്ടയാടി പോലീസ്‌ മടങ്ങുകയായിരുന്നു.





മൊബൈല്‍ ഫോണ്‍ തിരികെവാങ്ങാന്‍എത്തിയമോഷ്‌ടാവ്‌കുടുങ്ങി
സ്വര്‍ണമാല മോഷ്‌ടിച്ചിട്ടോടിയ മോഷ്‌ടാവിനു മൊബൈല്‍ നഷ്‌ടപ്പെട്ടാലോ. ഒരു ഫോണല്ലേ അത്‌ പോകട്ടെയെന്നു കരുതി സാധാരണ മോഷ്‌ടാക്കള്‍ രക്ഷപെടുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍, ചെന്നൈയിലെ ഒരു മോഷ്‌ടാവ്‌ മോഷണ സ്‌ഥലത്തുവച്ച്‌ നഷ്‌ടപ്പെട്ട തന്റെ മൊബൈല്‍ ഫോണ്‍ അന്വേഷിച്ച്‌ തിരികെയെത്തിയപ്പോള്‍ പോലീസ്‌ പിടിയിലാവുകയായിരുന്നു.

ചെന്നൈയിലെ റോയിപ്പേട്ടയിലായിരുന്നു സംഭവം. എഐഎഡിഎംകെ എംഎല്‍എയായ പഴകറുപ്പൈയ്യയുടെ വീട്ടില്‍ എത്തിയ മോഷ്‌ടാവ്‌ എംഎല്‍എയുടെ ഭാര്യയായ കമലാക്ഷിയുടെ കഴുത്തില്‍നിന്നു മാല പൊട്ടിച്ച്‌ ഓടുകയായിരുന്നു. പഴകറുപ്പൈയ്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. മോഷ്‌ടാവ്‌ മാല പറച്ച്‌ ഓടവേ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ എംഎല്‍എയുടെ വീട്ടില്‍ നഷ്‌ടപ്പെടുകയായിരുന്നു. കുറേ ദൂരം ഓടിയശേഷമാണ്‌ മൊബൈല്‍ നഷ്‌ടപ്പെട്ടകാര്യം മോഷ്‌ടവ്‌ മനസിലാക്കുന്നത്‌. മൊബൈല്‍ പോലീസിനു ലഭിച്ചാല്‍ താന്‍ കുടുങ്ങുമെന്ന്‌ മനസിലാക്കിയ മോഷ്‌ടാവ്‌ തിരികെ എംഎല്‍എയുടെ വീട്ടിലെത്തുകയായിരുന്നു. മോഷ്‌ടാവ്‌ വാതിലില്‍ മുട്ടിയെങ്കിലും എംഎല്‍എയുടെ ഭാര്യ വാതില്‍ തുറക്കാന്‍ തയാറായില്ല. മാല തിരികെ തരാം പകരം തന്റെ മൊബൈല്‍ ഫോണ്‍ നല്‍കണമെന്നായിരുന്നു മോഷ്‌ടാവിന്റെ ആവശ്യം. എന്നാല്‍, എംഎല്‍എയുടെ ഭാര്യ ഈ ആവശ്യം നിഷേധിക്കുകയായിരുന്നു. മോഷണവിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഭവസ്‌ഥലത്ത്‌ എത്തിയപ്പോള്‍ മോഷ്‌ടാവ്‌ ഓടി രക്ഷപെട്ടു. പക്ഷേ, മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ മോഷ്‌ടാവിനെ പോലീസ്‌ പിടികൂടുകയായിരുന്നു.




2011 ജനുവരി 2, ഞായറാഴ്‌ച

GOD'S OWN COUNTRY

        കായലും പുഴകളും ചെറു-
        തോടുകളുമൊഴുകും
        കേരളമെത്ര  സുന്ദരമെന്നു 
        പാടി പുകഴ്ത്തിയ വിഡ്ഢിയാര്


കാമദാഹം  തീര്ത്തിടാന്‍
അച്ഛന്‍ മകളോടും,ഗുരു ശിഷ്യയോടും 
ദാഹം തീര്തിടും  ജനത  വാഴും-കേരളം 
സുന്ദരമെന്നുല്ഘോഷിച്ച -മണ്ടനാര്


         സാക്ഷരകേരളം സുന്ദരകേരളം-എന്ന്
          പാടിപുകഴ്തിയ ഏഭ്യനാര്


മാതാവിന്റെ മുന്നില്‍ മകന്റെ തലയറുത്തും
ശിഷ്യരുടെ മുന്നില്‍ ഗുരുവിന്റെ തലയറുത്തും
പക പോക്കുന്ന രാഷ്ട്രീയ വൈരികള്‍ 
വസിക്കുന്ന കേരളമെത്ര സുന്ദരം.........?


         ഹാ ...പൈശാചികമാ ക്രുരത കാട്ടിയ നാട്ടാരെ 
         ദൈവത്തിന്‍റെ സൊന്തം നാട്ടാരെന്നു 
         വിളിച്ച    സായിപ്പേ ......
         നീയെന്തൊരു   വിഡ്ഢി......


വിതുരയും  സുര്യനെല്ലിയും  ആവര്‍ത്തിക്കുമ്പോഴും 
മൌനം പുല്‍കുന്ന  അധികാരി വര്‍ഗം വസിക്കുന്ന കേരളം 


          പരശുരമാ ..... നീ.........................
         ആ മഴു  എറിഞ്ഞില്ലയിരുന്നെങ്കില്‍
                                                                                                                    
                                                                                                     
                                                                                കുന്നില്‍ഹാരിസ്‌ പട്ട്ള
                                                                                      കാസറഗോഡ് 














                                                                                                  

സമര്പണം

അംബിളി പെണ്ണിന്‍റെ സൌന്ദര്യവും അംബലപ്പൂവിന്റെ പരിശുധിയോടും കൂടി  നനുത്ത നിലാവ് ഭൂമിയില്‍ പെയ്തിറങ്ങിയത് പോലെ
എന്റെ മനസ്സിലേക്ക്‌  കടന്നു വന്ന  എന്റെ  പ്രിയ കാമിനിക്ക് മുന്നില്‍, 
നീണ്ട എട്ടു വര്‍ഷത്തിനു ശേഷം  വിട പറഞ്ഞ അവളുടെ ഓര്‍മകള്‍ക്ക്‌ 
മുന്നില്‍ , ചികിത്സിക്കാന്‍ കഴിയാത്ത വിതം മനസ്സിന് അവലെല്പ്പിച്ച  
മുറിവിന് മുന്നില്‍, ബന്ധങ്ങള്‍ ബദ്യതതകള്‍ കൊണ്ടും എന്നെ തടവിലാക്കിയ 
ജീവിതത്തിനു മുമ്പില്‍  പകച്ചു നോക്കി കൊണ്ട്‌ ,
മണലാരണ്യത്തിലെ  പ്രവാസ ജീവിതത്തിന്റെ  കൈപും മദുരവും നുകര്‍ന്ന്
കൊണ്ട്‌, പ്രതിസന്ധിഘട്ടങ്ങളില്‍ സ്നേഹത്തിന്റെ തൂവല്‍ 
സ്പര്‍ശനത്തിലൂടെ ആശ്വസിപ്പിച്ച പ്രിയ സുഹ്ര്തുക്കളുടെ
നന്മ നിറഞ്ഞ സ്നേഹത്തിന്  മുനമ്പില്‍ എല്ലാത്തിലുമുപരി
എന്നെ ഞാനാക്കിയ പ്രിയപ്പെട്ട  മാതാ പിതാക്കള്‍ക്ക് മുന്നില്‍
ഇ ബ്ലോഗ്‌ സമര്‍പിക്കുന്നു


                                                                                                     കുന്നില്‍ഹാരിസ്‌ പട്ട്ല
                                        കാസറഗോഡ്